GiGi Abraham

Thiruvalla, Pathanamthitta, Kerala, India

നമസ്കാരം സർ,

സാർ പഠിപ്പിച്ച റെയ്ക്കി ഞാൻ കഴിഞ്ഞ ദിവസം പ്രായോഗികമായി ഉപയോഗിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് മധുരയ്ക്ക് പോകണമായിരുന്നു. മധുര കണ്ണാശുപത്രിയിൽ കണ്ണ് കാണിച്ച ശേഷം പിറ്റേന്ന് മടങ്ങി വരികയും വേണം. എല്ലാവർക്കും അറിയാമായിരുന്നല്ലോ ഈ ദിവസങ്ങളിൽ എല്ലാം തന്നെ മഴയായിരുന്നു എന്നുള്ളത്. മധുരയ്ക്ക് പോകുന്നതിന്റെ അന്ന് വെള്ളിയാഴ്ച രാവിലെ മുതൽ നല്ല മഴയായിരുന്നു. അപ്പോൾ ഞാൻ റെയ്ക്കി ബോൾ സൃഷ്ടിച്ച് വെള്ളിയാഴ്ച രാവിലെ പോകുന്നത് മുതൽ ഹോസ്പിറ്റലിൽ ഡോക്ടർമാരെ കാണുന്നതും പരിശോധനകൾ നടത്തുന്നതും ശനിയാഴ്ച രാത്രി മടങ്ങുന്നത് വരെയുള്ള കാര്യങ്ങൾ മനസ്സിൽ സങ്കൽപ്പിച്ച് പ്രപഞ്ചത്തിലേക്ക് വിട്ടു. അത്ഭുതം എന്ന് പറയട്ടെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മഴ നിന്നു. സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനാണ് യാത്ര ചെയ്തത്. പോകുന്ന വഴിയിൽ ഇടയ്ക്കിടയ്ക്ക് മഴയുണ്ടായിരുന്നു. എന്നാൽ എന്റെ യാത്രയ്ക്കോ, മടക്കയാത്രയ്ക്കോ മഴയുടെ യാതൊരു ഉപദ്രവും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല യാത്ര വളരെ സുഖകരവും ആയിരുന്നു. എന്നെ വിയർത്തു പോലുമില്ല. ഹോസ്പിറ്റലിൽ എല്ലാ കാര്യങ്ങളും വേഗംവേഗം എനിക്ക് സാധിച്ചു കിട്ടി.

നന്ദി ദൈവമേ

നന്ദി റെയ്ക്കി

നന്ദി ഡോ. മിഖാവോ ഉസയി

നന്ദി ശശികുമാർ സാർ

Abhilash Mohan,

Nedumangad, Thiruvananthapuram, Kerala, India

എന്റെ പേര് അഭിലാഷ് മോഹൻ, സ്ഥലം തിരുവനന്തപുരം നെടുമങ്ങാട് എന്ന സ്ഥലത്താണ് താമസം. ജോലി മലനാട് ടീവി യുടെ നെടുമങ്ങാട് റിപ്പോട്ടർ ആണ്. ശശികുമാർ സർ ഇന്ന് എനിക്ക് dhiksha time തന്നു alaramset ആക്കി വച്ചിട്ടാണ് ഇരുന്നത് ആദ്യം 5 മിനിറ്റിൽ ഒന്നും തോന്നിയില്ല എനിക്ക് പല സംശയങ്ങളും തോന്നി, ഞാൻ കേട്ടടുത്തോളം ഗുരു കൂടെ ഇരുന്നാണ് dhiksha നൽകുന്നത്, ഇതു വെറുതെ കണ്ണടച്ചിരുന്നാൽ മതി എന്നാണ് പറഞത്. ഇതു തട്ടിപ്പായിരിക്കും വേറെനോക്കാം എന്നൊക്കെ മൈൻഡ് പോയി പക്ഷെ with In seconds ഒരുവെളുത്ത പ്രകാശം എന്റെ ശിരസിലൂടെ പ്രേവേശിച്ചു എല്ലാ ചക്രയും എനിക്കു കാണാൻ പറ്റി. ബോഡി full വൈബ്രേഷൻ നിലായിരുന്നു എന്റെ ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുമ്പോലെ തോന്നി ഏതായാലും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം എനിക്ക് ഉണ്ടായി

thank you യൂണിവേഴ്സ്,

thank you Sasikumar sir

Reshmi,

Calicut, Kerala, India

I am Reshmi from Calicut,I didn't get any feelings at first, I used to get backpain while standing upright during normal meditation but after a while the backpain went away.

Sandhya,

Calicut, Kerala, India

എൻ്റെ പേര് Sandhya, റെയ്ക്കി ഹീലിംഗ് പഠനത്തിൽ നിന്ന് ഇന്ന് എനിക്ക് ദീക്ഷ ലഭിച്ചു. ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു എനർജിയാണ് ഇന്ന് ഉണ്ടായതു. കുറച്ച് സമയം ആ അത്ഭുതകരമായ എനർജി എന്നിലേക്ക്‌ ഇറങ്ങിയത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അത് വാക്കുകളിൽ പറയാൻ കഴിയുന്നില്ല അനുഭവത്തിലൂടെ ആ എനർജി മനസിലാക്കണം. എനിക്ക് ആ എനർജി അറിയാൻ സാധിച്ചതിൽ

Thank you ശശികുമാർ sir

thank you യൂണിവേഴ്സ്

thank you God 🙏🏻🙏🏻🙏🏻

Shyju,

Perumbavoor, Kerala, India

എന്റെ പേര് ഷൈജു. പെരുമ്പാവൂർ ആണ് വീട്. ദീക്ഷ ലഭിച്ച ടൈം ആദ്യം ഒന്നും ഒരു ഫീലിംഗ്സ് അനുഭവപ്പെട്ടില്ല, എന്നാൽ 5 മിനിറ്റ് കഴിഞ്ഞപ്പോൾ ശരീരത്തിൽ ഒരു വൈബ്രേഷൻ ഉണ്ടാകുകയും എന്തോ ഒരു പ്രകാശം ശരീരത്തിൽ പ്രവേശിക്കുന്നതായും അനുഭവപ്പെട്ടു. മൈൻഡ് ഒരു relax മോഡിൽ വന്നു കൂടാതെ ചിന്തകൾ പഴയ കാലത്തേയ്ക്കു കുറച്ചു ടൈം പോയി. ഇതെല്ലാം കഴിഞ്ഞപ്പോൾ മൈൻഡ് ഒരു ഹാപ്പി മോഡിൽ എത്തി. Thank you sir

Zeenath,

Malapura, Kerala, India

നമസ്കം എൻ്റെ പേര് ZEENATH, ഞാൻ മലപ്പുറം ജില്ലയിലാണ്. ഞാനൊരു Acupuncture Heelar ആണ്. വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്നു. അതോടൊപ്പം മെഡിറ്റേഷനം എനർജി ഹീലിംഗും ചെയ്യാറുണ്ട്. റൈക്കിയെ കുറിച്ച് കുറേക്കാലമായി കേൾക്കുന്നു. പഠിക്കണം എന്നുണ്ടായിരുന്നു. ഈ അടുത്താണ് Siriൻ്റെ നമ്പർ കിട്ടിയത്. വിളിച്ചു സംസാരിച്ചു. സാസാരിച്ചപ്പോഴാണ് എനിക്ക് വേണ്ട ഒത്തിരി അറിവുകൾ സാറിന് തരാൻ കഴിയും എന്നും കൂടി മനസ്സിലായത്. ഇന്ന് ഭീക്ഷക്കിരുന്നപ്പോൾ എനിക്ക് ശരീരത്തിൽ ഓടിനടക്കുന്ന ഒരു വേദനയോ കഴപ്പോ ഒക്കെയാണ് അനുഭവപ്പെട്ടത്. ദീക്ഷക്ക് ശേഷം ഒരു മണിക്കൂർ കൈവെച്ചുള്ള മെഡിറ്റേഷൻ ചെയ്തു. പതിവ് പോലെ ഇന്നും ഞാനെൻ്റെ ക്ലീനിക്കിൽ പോയി സാധാരണ എനിക്ക് നല്ല ക്ഷീണം ഉണ്ടാകാറുണ്ട്, എന്നാൽ ഇന്നെനിക്ക് നല്ല ഉന്മേഷം അനുഭവപ്പെട്ടു. മനസ്സിനും നല്ല ശാന്തതയുണ്ട്. Thankyou sir🙏🙏🙏🙏🙏🙏

Chetana Joy

Ernakulam, Kerala, India

ഞാൻ ചേതന ജോയ്, എറണാകുളം സ്വദേശി. ഇന്നലെ രാത്രി 8 മുതൽ 8.15 വരെ ആയിരുന്നു എന്റെ അറ്റ്യൂൺമെന്റ് ചടങ്ങ്. മനസ്സിൽ ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു – ഇത് വാസ്തവമാണോ, തട്ടിപ്പാണോ എന്ന് വരെ വിചാരിച്ചിരുന്നു. പക്ഷേ അറ്റ്യൂൺമെന്റ് സമയത്ത്, എന്റെ കൈകളിൽ ഈശ്വരസ്പർശം പോലെ ഒരു ഭാരത്വവും ഊർജവുമനുഭവപ്പെട്ടു. എന്റെ കൈകൾ നിലനില്ക്കുന്നില്ലെന്നതുപോലും തോന്നി. രണ്ടു മാഗ്നറ്റുകൾ തമ്മിൽ തള്ളിനീക്കുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള, ഊർജത്തിന്റെ ഒരു ഒഴുക്ക് ഞാൻ അനുഭവിച്ചു. അലാറം അടിക്കുമ്പോൾ ആണ് ഞാൻ കണ്ണുകൾ തുറന്നതു – എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയിരുന്നു. ഇത് ഒരുപാട് ആനന്ദവും ശാന്തിയും നിറച്ച അനുഭവമായിരുന്നു.

Thank you sir, for giving me such a blissful experience 🙏

Sophiya

Kalamassery, Kerala, India

നമസ്കാരം

പ്രഭാത പ്രാർത്ഥനക്കുശേഷം കൃത്യസമയത്തുതന്നെ ദീക്ഷ സ്വീകരിക്കാൻ തയ്യാറായി ഇരുന്നു. തലയിൽ ഒരു ചെറിയ തരിപ്പും വയർഭാഗം ഇടതുവശവും വലതു കാൽ മുട്ടിനുതാഴെയും ഒരു vibration ഉം ആണ് തുടക്കത്തിൽ അനുഭവപെട്ടത്. പിന്നീട് 2-3 മിനിറ്റുകൾകു ശേഷം ശരീരം മുന്നോട്ട് ആയുന്നത് പോലെ തോന്നി. അലാറം അടിക്കുന്നതിനു മുമ്പ് ഒരു പ്രകാശം കണ്ണിന്നു മുമ്പിൽ അനുഭവപ്പെട്ടു. അലരത്തിനു ശേഷം കൈകൾ കൊണ്ട് മുഖം തടവിയപ്പോൾ ആപ്രകാശം ഒരു പച്ച നിറത്തിൽ ആജ്ഞാ ചക്ര സ്ഥാനത്തിൽ വന്നു നിന്നത് പോലെ അനുഭവപ്പെട്ടു. കണ്ണുകൾ തുറന്നു കുറച്ചു നേരം കൂടെ പ്രകാശം ഉള്ളത് പോലെ തോന്നി. ഒരു പ്രത്യേക അനുഭവം.

നന്ദി സർ.

Sangeetha

Palakkad, Kerala, India

നമസ്തേ സർ,

എനിക്ക് സഹസ്രാര ചക്രയിലൂടെ ഒരു വെള്ളിവെളിച്ചം അകത്തേക്ക് ഇറങ്ങി അത് എല്ലാവിടേം നിറഞ്ഞതിനു ശേഷം രണ്ടു കൈകളിലേക്കും ഒരു മിന്നൽ പോലെ വരുന്നതായി ആണ് അനുഭവപ്പെട്ടത്. പിന്നീട് കൈകളിൽ ചൂട് അനുഭവപ്പെട്ടു. പിന്നെ കുറച്ചു നേരം വൈബ്രേഷൻ ഉണ്ടായി. പിന്നീട് കുറച്ച് നേരം ഒന്നും തോന്നിയില്ല. അതിനു ശേഷം വീണ്ടും ശരീരം മുഴുവൻ വൈബ്രേഷൻ ഉണ്ടായി. നാവിന്റെ തുമ്പത് എന്തോ വൈബ്രേറ്റ് ചെയുന്നതുപോലെ തോന്നി. ചൂട് തോന്നി. കുറച്ചു നേരം കിടന്നു എഴുന്നേറ്റപ്പോൾ ശരീരം വെയിറ്റ് കുറഞ്ഞത് പോലെയും റീലക്സ് ആയതു പോലെയും അനുഭവപ്പെട്ടു.

ഈ ദീക്ഷ തന്നതിന് സർനും ഗുരു പരമ്പരകൾക്കും ബുദ്ധ ദേവനോടും റെയ്ക്കി യോടും സവിനയം നന്ദി അർപ്പിക്കുന്നു.

Thankyou sir🙏🏻നന്ദി സർ.

Pradeesh Peringottukara

Kerala, India

സർ, നമസ്തേ ഏന്റെ റെയ്കി ദിനചര്യകൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നുണ്ട് സന്തോഷം 🥰 ഞാൻ മുൻപു മീറ്റിംഗിൽ പരസ്യമായി ചോദിച്ച ഒരു ചോദ്യം: സർ റെയ്ക്കി പഠിച്ചു കഴിഞ്ഞാൽ മദ്യം കഴിക്കുന്നതിന് പ്രശ്നമുണ്ടോ എന്നു 🙏😇 സോറി സർ 🙏സർ വഴക്ക് പറഞ്ഞില്ല! പകരം പറഞ്ഞത് അതിലും കൂടുതൽ സുഖം വേറെ കിട്ടിയാൽ അത് വേണ്ടെന്നു വെക്കുമല്ലോ എന്നാണ്. അത് സത്യമാണ് ദിനവും രണ്ടെണ്ണം കഴിക്കാത്ത ഞാൻ എന്ന പ്രവാസി ഇപ്പോ റെയ്ക്കി പഠിച്ചതിന് ശേഷം അതിനെ കുറിച്ച് ഓർക്കാറ് കൂടിയില്ല 😀 ദിനവും ചക്രകൾ ചെയ്യുന്നു. ചൊകുറെ എപ്പഴും ജോലിയിൽ എപ്പഴും എന്നെ സഹായിക്കുന്നു 🙏 ഒഴിവ് സമയങ്ങളിൽ റെയ്ക്കി ബുക്ക് റീഡ് ചെയ്യുന്നു. വീഡിയോകൾ കാണുന്നു 😀ചുരുക്കി പറഞ്ഞാൽ മനസ്സിൽ മുഴുവൻ റെയ്ക്കി 🙏🙏🙏തുടർന്നും പഠിക്കുവാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

Testimonials